മാസപ്പടി ആരോപണത്തിൽ സി.ബി.ഐ അന്വേഷണത്തെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് സൊല്യൂഷൻസ് ഡയറക്ടറുമായ ടി. വീണ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. ......
കൊച്ചി തീരക്കടലിൽ എം.എസ്.സി എൽസ- 3 എന്ന കപ്പൽ മുങ്ങിയതിനെത്തുടർന്നുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങളും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളും മത്സ്യത്തൊഴിലാളികൾക്കും കച്ചവടക്കാർക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. കപ്പലിൽ നിന്നുണ്ടായ എണ്ണച്ചോർച്ചയിൽ മത്സ്യങ്ങൾ ചത്ത് കരയ്ക്കടിഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, പി.എ.എച്ച് (പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺ) അടങ്ങിയ വിഷാംശം സമുദ്രവിഭവങ്ങളിൽ അടിഞ്ഞുകൂടാനുള്ള സാധ്യത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ......
രാജ്യത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി കേന്ദ്രസർക്കാർ എയർ കണ്ടീഷണറുകളുടെ താപനില നിയന്ത്രിക്കാൻ ഒരുങ്ങുന്നു. ഇനിമുതൽ എ.സികളിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസുമായി നിജപ്പെടുത്താനാണ് കേന്ദ്ര ഊർജ്ജ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. ......
പരിസ്ഥിതി ദിനം ഓരോ വർഷവും കടന്നുപോകുമ്പോൾ പതിവായി നടത്തുന്ന തൈ നടൽ യജ്ഞങ്ങൾ കേവലം ഒരാചാരമായി മാറുന്നുണ്ടോ? നട്ട തൈകൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ആർക്കും ചിന്തയില്ല. എന്നാൽ, മരങ്ങളുടെ പരിപാലനം ഒരു വലിയ കടമയാണെന്ന് ഓർമ്മിപ്പിച്ച് വ്യത്യസ്തമായ ഒരു മാതൃകയാണ് ഇത്തവണ വടക്കുന്നാഥ മൈതാനത്ത് നടന്നത്.
തൃശൂർ പൂരത്തിന് ഒരു നൂറ്റാണ്ടോളം സാക്ഷ്യം വഹിച്ച വടക്കുന്നാഥൻ ശ്രീമൂലസ്ഥാനത്തെ മുത്തശ്ശി അരയാലിന് ഇടവപ്പാതിയിലെ പരിസ്ഥിതി ദിനത്തിൽ മൂന്നാമതും 'സുഖചികിത്സ' ആരംഭിച്ചു. ......
സ്കൂൾ പ്രവർത്തിസമയം പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഹൈസ്കൂളിൽ അരമണിക്കൂർ അധികപഠനം ഉറപ്പാക്കുന്നതാണ് പുതിയ ടൈംടേബിൾ. ......
സഹഅധ്യാപകനോടുള്ള ദേഷ്യത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച അധ്യാപികയെ സംരക്ഷിച്ച് പൊലീസ്. കിളിമാനൂർ രാജാ രവിവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക സി ആർ ചന്ദ്രലേഖയെ പൊലീസ് സംരക്ഷിക്കുന്നു എന്നാണ് ആരോപണം ഉയരുന്നത്. സി ആർ ചന്ദ്രലേഖക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിട്ടും നടപടിയെടുക്കാൻ കിളിമാനൂർ പൊലീസ് തയാറാകുന്നില്ല എന്നാണ് ആക്ഷേപം.
തന്റെ സഹഅധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ വാർത്തയാണ് ചന്ദ്രലേഖ പ്രചരിപ്പിച്ചത്. ......
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കർണാടകയിലെ ഹാസൻ ജില്ലയിൽ ബേലൂർ സ്വദേശിയായ ഗജേന്ദ്രയുടെ ഭാര്യ ചൈത്രയാണ് കൊലപാതകശ്രമത്തിന് അറസ്റ്റിലായത്. ......
സമസ്തയിൽ ജനാധിപത്യ ഇടമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'സമസ്ത ചരിത്രം: ന്യൂ ഇന്ത്യൻ എക്സ്പ്രസ് തയ്യാറാക്കിയ കോഫി ടേബിൾ ബുക്ക്' പ്രകാശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങില്ഡ സംസാരിക്കവെയാണ് മുഖ്യമന്ത്രി സമസ്തയെ പുകഴ്ത്തിയത്. ......
പ്രായമായവരെ മാനിക്കാനും സംരക്ഷിക്കാനും സമൂഹത്തെ ഓർമ്മിപ്പിച്ചുകൊണ്ട് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ലോക വയോജന പീഡന വിരുദ്ധ ബോധവൽക്കരണ പക്ഷാചരണത്തിന് തുടക്കം കുറിച്ചു. 2025 ജൂൺ 1 മുതൽ 15 വരെയാണ് പക്ഷാചരണം സംഘടിപ്പിക്കുന്നത്. ......
കൊച്ചി: എംവി വാന്‍ ഹെയ്-503 കപ്പലിലെ വന്‍ തീപിടുത്തം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തുടര്‍ച്ചയായ അഗ്നിശമന ശ്രമങ്ങളിലൂടെ ഗണ്യമായി കുറച്ചതായി അറിയിച്ചു. ജൂണ്‍ 10ന് പുലര്‍ച്ചെ മുതല്‍ പുതിയ സ്ഫോടനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും കാലാവസ്ഥയിലും നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലിലെ മൂന്ന് അംഗ സംഘത്തെ ചേതക് ഹെലികോപ്റ്റര്‍ വഴി എംവി വാന്‍ ഹെയ്-503ന്റെ ഡെക്കുകളിലേക്ക് വിന്യസിക്കുകയായിരുന്നു.
ഇന്ത്യന്‍ കോസറ്റ് ഗാര്‍ഡിന്റെ കപ്പലുകളായ സമുദ്ര പ്രഹരി, സച്ചേത്, വിക്രം, സമര്‍ത്ത് എന്നിവ ഹെലോ എമ്പാര്ട്ട് ചെയ്ത കപ്പലിന് ചുറ്റും തീ കെടുത്തുന്നതിനും രാസവസ്തു ചോര്‍ച്ച ഉണ്ടായാല്‍ മലിനീകരണ പ്രതികരണം ഏകോപിപ്പിക്കുന്നതിനുമായി നിലകൊള്ളുന്നുണ്ട്. ......